കാഞ്ഞങ്ങാട് : 16 വയസുകാരനെ പീഡിപ്പിച്ചെന്ന പരാതിയിൽ വൈദീകനെതിരെ പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. വിദ്യാർത്ഥി കൗൺസിലിംഗിനിടെ പീഡന വിവരം വെളിപ്പെടുത്തുകയും വിവരം ചൈൽഡ് ലൈനിന് കൈമാറുകയായിരുന്നു. ഇവരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഫാദർ പോൾ തട്ടുപറമ്പിലിനെതിരെയാണ് ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തത്. പ്രതി ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. 2024 മെയ് 15 മുതൽ ഓഗസ്റ്റ് 13 വരെ വിവിധ ദിവസങ്ങളിൽ പീഡനത്തിനിരയാക്കിയതായാണ് പരാതി. പ്രതിയെ പിടികൂടാൻ പൊലീസ് അന്വേഷണം ആരംഭിച്ചു.
0 Comments