Ticker

6/recent/ticker-posts

കത്തിയ കപ്പലിൽ നിന്നും 18 പേരെ മംഗലാപുരത്തെത്തിച്ചു ഗുരുതര നിലയിൽ ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മംഗലാപുരം :കേരളതീരത്ത് കത്തിയ ചരക്ക് കപ്പലിൽ നിന്നും രക്ഷപ്പെട്ട 18 പേരെ ചികിത്സക്കായി മംഗളൂരുവിൽ എത്തിച്ചു. രാത്രി 10.30 മണിയോടെയാണ് കപ്പലിൽ നിന്നും രക്ഷപെടുത്തിയവരെ മംഗലാപുരത്തെത്തിച്ചത്.
ഗുരുതരമായി പരിക്കേറ്റ 
ആറ് പേരെ മംഗളൂരു എ ജെ ആശുപത്രിയിൽ
പ്രവേശിപ്പിച്ചു.
ഇതിൽ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്.
ഐഎൻഎസ് വിക്രാന്തിൽ
മംഗളൂരു  പോർട്ടിൽ എത്തിച്ച ജീവനക്കാരെ
പ്രത്യേക ആംബുലൻസിലാണ്
ആശുപത്രിയിൽ എത്തിച്ചത്.
ചൈന ,തായ്‌വാൻ സ്വദേശികൾക്കാണ് ഗുരുതരമായി പരിക്കേറ്റത്. കപ്പലിലുണ്ടായിരുന്ന നാല് പേരെ കാണാതായിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് പേർക്ക് 40 ശതമാനത്തിലേറെ പൊള്ളലേറ്റു.
ബേപ്പൂർ തീരത്തിന് സമീപമായിരുന്നു കപ്പൽ തീപിടുത്തം.
കൊളംബോയിൽ നിന്നും മുംബൈയിലേക്ക് പോവുകയായിരുന്നു കപ്പൽ.
Reactions

Post a Comment

0 Comments