Ticker

6/recent/ticker-posts

യുവാവിനെ കാറിൽ തട്ടിക്കൊണ്ട് പോയി 18 ലക്ഷം കവർന്ന പ്രതികൾ അറസ്റ്റിൽ

കാസർകോട്:യുവാവിനെ കാറിൽ തട്ടിക്കൊണ്ട് പോയി 18 ലക്ഷത്തിലേറെ രൂപ കവർന്ന പ്രതികൾ അറസ്റ്റിൽ. ഉപ്പിനങ്ങാടി സ്വദേശി കെ.ആർ. അൻസിഫ് 31, കടമ്പ സ്വദേശി ഇർഫാൻ 25എന്നിവരെയാണ് കുമ്പള ഇൻസ്പെക്ടർ കെ.പി . വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കോയിപ്പാടി മൂലയടുക്ക സ്വദേശി എംഎ. അബ്ദുൾ റഷീദിനെ 33 യാണ് കാറിൽ പിടിച്ചു കൊണ്ട് പോയി പ്രതികൾ പണം തട്ടിയെടുത്തത്. കഴിഞ്ഞ 6 ന് ഉച്ചക്ക് കുമ്പള ടൗണിൽ ദിന്നു മാണ് തട്ടി കൊണ്ട് പോയത്. ഭീഷണിപ്പെടുത്തി അകൗണ്ടിൽ നിന്നും പണം ആന്ധ്രയിലേക്ക് ട്രാൻസ്ഫർ ചെയ്യിപ്പിക്കുകയായിരുന്നു. കേസിൽ നേരത്തെ ഒരു പ്രതി പിടിയിലായി. ഫോർച്യൂണർ കാർ കസ്റ്റഡിയിലെടുത്തു.
Reactions

Post a Comment

0 Comments