കാഞ്ഞങ്ങാട് : പള്ളിക്കര പഞ്ചായത്തിലെ 21-ാം വാർഡിൽ നന്മ കുടുംബശ്രീ അംഗമായ ഖദീജ നട്ടു വളർത്തിയ മുന്തിരി ചെടിയിൽ പൂത്തു വിരിഞ്ഞത് നിറയെ മുന്തിരി കുലകൾ. പള്ളിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിന് അടുത്തുള്ള വീട്ടുവളപ്പിൽ നട്ടു വളർത്തി പന്തലിച്ച മുന്തിരി ചെടിയിപ്പോൾ നാട്ടുകാർക്ക് കൗതുകമാണ്. കായ്ച്ച് നിൽക്കുന്ന മുന്തിരി കാണാൻ നിരവധി പേരാണെത്തുന്നത്. പൊതുവെ തണുപ്പുള്ള സ്ഥലങ്ങളിൽ കൃഷി ചെയ്യുന്ന മുന്തിരി നമ്മുടെ നാട്ടിലും കൃഷി ചെയ്യാമെന്ന് തെളിയിക്കുകയാണ് വീട്ടമ്മ. ടൂറിസ്റ്റുകൾക്ക് ബേക്കൽ ബീച്ചിൽ ക്യാംപ് ഫയർ ഡിന്നർ എന്ന ഉത്തരവാദിത്ത ടൂറിസം സംരംഭം നടത്തുന്ന ഭർത്താവ് ഷംസുദ്ദീന് വേണ്ടി കsലോര വിരുന്നിൽ സ്വാദിഷ്ടമായ വീട്ടിലെ വിഭവങ്ങൾ തയ്യാറാക്കുന്നതും കദീജയാണ്. രണ്ട് വർഷം മുമ്പാണ് കദീജ വീട്ട് വളപ്പിൽ മുന്തിരി ചെടി നട്ടത്.കഴിഞ്ഞ വർഷം ചെറിയ രീതിയിൽ മുന്തിരി കുലച്ച് തുടങ്ങി.മൂന്ന് മാസം മുമ്പ് പ്രൂൺ ചെയ്തതിന് ശേഷം കിളിർത്ത് വന്ന ശിഖിരങ്ങളിൽ നിറയെ മുന്തിരി കായ്ക്കുകയാണ്. മുന്തിരി ചെടി പരിപാലിക്കാൻ കദീജയുടെ കൂടെ മകൾ അൽഫല, ഇംഗ്ലീഷ് മീഡിയം സ്കൂളിൽ യു.കെ.ജിയിൽ പഠിക്കുന്ന ഫാത്തിമ സഹ്വ ഹബീബയും കൂടെയുണ്ട്.
0 Comments