Ticker

6/recent/ticker-posts

അമ്പലത്തുകര ഗവ. ഹയർ സെക്കൻ്ററി സ്കൂൾ 1991 എസ്.എസ്.എൽ.സി ബാച്ച് സംഗമം

കാഞ്ഞങ്ങാട് :അമ്പലത്തുകര ഗവ: ഹയർ സെക്കന്ററി സ്കൂൾ 1991 എസ്എസ്എൽസി ബാച്ച് ‘തണൽ’ അനുമോദന സദസും ജനറൽബോഡി യോഗവും സംഘടിപ്പിച്ചു. യുവ സാഹിത്യകാരൻ. ഡോ. പി. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം. മധു അധ്യക്ഷനായി.
സി.രജനിവാർഷിക റിപ്പോർട്ട്
അവതരിപ്പിച്ചു. കെ. ബാലൻ
സ്വാഗതവും എം. ബിന്ദു നന്ദി
പറഞ്ഞു.എസ്എസ്എൽസി, പ്ലസ് ടു
പരീക്ഷകളിലും മറ്റ് മേഖലകളിലും
മികച്ച വിജയം കരസ്ഥമാക്കിയ
കുട്ടികളെ
അനുമോദിച്ചു. ”ഭാവുകത്വ
പരിണാമത്തിന്റെ
അടയാളപ്പെടുത്തൽ
അവതാരികകളിൽ ‘ എന്ന
വിഷയത്തിൽ
കേരളസർവ്വകലാശാലയിൽ നിന്നും
ഡോക്ടറേറ്റു ലഭിച്ചതിന് പി.
കൃഷ്ണദാസിനുള്ള തണലിന്റെ
സ്നേഹോപഹാരം നൽകി. കെ.
ബാലൻ സ്വാഗതവും ബിന്ദു 
നന്ദി പറഞ്ഞു. കൂട്ടായ്‌മയുടെ
പുതിയ ഭാരവാഹികളായി എം. ബിന്ദു
പ്രസിഡന്റ്,റിങ്കു മടിക്കൈ
സെക്രട്ടറി 
ട്രഷറർ ടി. ദിനേശൻ
എന്നിവരെ
തെരഞ്ഞെടുത്തു.
Reactions

Post a Comment

0 Comments