Ticker

6/recent/ticker-posts

അർദ്ധരാത്രിയിൽ പുഴയിൽ ചാടിയ യുവതി സ്വയം നീന്തിക്കയറി യുവാവ് എവിടെ അവ്യക്തത തുടരുന്നു

കാഞ്ഞങ്ങാട് : ബേക്കൽ പൊലീസ് അതിർത്തിയിൽ നിന്നും കാണാതായ യുവതിഅർദ്ധരാത്രിയിൽ വളപട്ടണം പുഴയിൽ ചാടി. പിന്നാലെ യുവതി സ്വയം നീന്തി കരയറി. ഒപ്പം ചാടിയെന്ന് യുവതി പറയുന്ന യുവാവ് എവിടെ. അവ്യക്തത തുടരുകയാണ്. ഇന്നലെ രാവിലെ പെരിയാട്ടടുക്കത്ത് വീട്ടിൽ നിന്നും ഇറങ്ങി പോയ 38 കാരിയാണ് രാത്രി 12 മണിയോടെ പുഴയിൽ ചാടിയത്. ആളുകൾ ഓടിക്കൂടുന്നതിനിടെ യുവതി പുഴയിൽ നിന്നും നീന്തിക്കയറുകയായിരുന്നു. സ്ഥലത്തെത്തിയ കണ്ണൂർ പൊലീസ് യുവതിയെ ചോദ്യം ചെയ്തപ്പോൾ ഒപ്പം  യുവാവ് ചാടിയെന്ന് പറഞ്ഞു. കണ്ണൂർ ഫയർഫോഴ്സെത്തി പുഴയിൽ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. യുവതിയെ കൂടുതൽ ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ മറുപടിയായിരുന്നു. ഒപ്പം ചാടിയെന്ന് ആദ്യം പറഞ്ഞു. യുവാവാണ് ആദ്യം ചാടിയതെന്ന് പിന്നീട് പറഞ്ഞു. വ്യക്തത വരാത്തതിനെ തുടർന്ന് പൊലീസ് ആവശ്യപെട്ട പ്രകാരം ഇന്ന് ഉച്ചക്ക് പുഴയിലെ  തിരച്ചിൽ നിർത്തിവെച്ചതായി കണ്ണൂർ ഫയർഫോഴ്സ് പറഞ്ഞു. യുവാവ് എവിടെ എന്നത് സംബന്ധിച്ച് നിലവിൽ  വിവരമൊന്നുമില്ല. കണ്ണൂരിൽ നിന്നും യുവതിയെ ബേക്കലിൽ എത്തിച്ചു. ഭർത്താവ് നൽകിയ പരാതിയിൽ ഇന്നലെ ബേക്കൽ പൊലീസ് കേസെടുത്തിരുന്നു. യുവതിയെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും. അതിനിടെ പെരിയാട്ടടുക്കം സ്വദേശിയായ യുവാവിനെ കാണാതായത് സംബന്ധിച്ച് ബേക്കൽ പൊലീസ് ഇന്ന് മറ്റാരും കേസുമെടുത്തു. ഇന്നലെ രാവിലെ 9 ന് ജോലിക്കെന്ന് പറഞ്ഞ് പോയ ശേഷം 39 കാരനെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയിലാണ് കേസ്.
Reactions

Post a Comment

0 Comments