പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും ഒരാഴ്ചയും അധിക തടവിനും ശിക്ഷ വിധിച്ചു.കുറ്റിക്കോൽ വളവിൽ വള്ളി വളപ്പിൽ പി. ബാബു 61 വിനെയാണ് ശിക്ഷിച്ചത്.
13 വയസുകാരനെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ.
2023 മാർച്ച് 5 ന് ഉച്ചക്ക് 2.30 മണിക്ക് മാതാപിതാക്കൾ സ്ഥലത്തി
ല്ലെന്നറിഞ്ഞെത്തിയ ബാബു കുട്ടിയുടെ വീടിന്റെ മുറ്റത്തുവെച്ചു ലൈംഗികമായി ഉപദ്രവിക്കുകയും പിന്നീടുള്ള ദിവസങ്ങളിൽ കുട്ടിയെ പിന്തുടർന്ന് ശല്യപ്പെടുത്തുകയുമായിരുന്നു. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് പി.എം. സുരേഷ് ആണ് ഇന്ന് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. ഇന്ത്യൻ ശിക്ഷാ നിയമം 447 പ്രകാരം 2 വർഷം കഠിനതടവും,5000രൂപപിഴയും, പിഴ അടച്ചില്ലെങ്കിൽ 3 മാസം അധിക തടവും, 506(1) പ്രകാരം 2 വർഷം കഠിന തടവും 5,000രൂപ പിഴയും , പിഴ അയച്ചില്ലെങ്കിൽ 3 മാസം അധിക തടവും,പോക്സോ ആക്ട് 8 r/w 7 പ്രകാരം 3 വർഷം കഠിന തടവും 10,000 രൂപ പിഴയും പിഴ അട ച്ചില്ലെങ്കിൽ 6 മാസം അധിക തടവും, 12 r/w 11(iv) പ്രകാരം ഒരു വർഷം കഠിന തടവും 1000 രൂപ പിഴയും പിഴ അട ച്ചില്ലെങ്കിൽ ഒരാഴ്ച അധിക തടവും ആണ് ശിക്ഷ.
0 Comments