കാസർകോട്:കൂടെ ജോലി ചെയ്ത ആളുടെ ചെക്കുകളിൽ വ്യാജ ഒപ്പിട്ട് ട്രഷറിയിൽ നിന്നും പണം പിൻവലിച്ചു വെന്ന പരാതിയിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർക്കെതിരെ പൊലീസ് കേസ്. കാസർകോട് സബ് ട്രഷറി ഓഫീസർ എസ്. ലക്ഷ്മി നാരായണ നായിക്കിൻ്റെ പരാതിയിൽ ബിജു ആൻ്റണിക്കെതിരെയാണ് കാസർകോട് പൊലീസ് കേസെടുത്തത്. ഒപ്പം ജോലി ചെയ്തിരുന്നതലശ്ശേരി സ്വദേശി ആനന്ദിൻ്റെ രണ്ട് ചെക്ക് ലീഫുകൾ കൈക്കലാക്കി ആനന്ദിൻ്റെ വ്യാജ ഒപ്പിട്ട് ഇക്കഴിഞ്ഞ 13 ന് 35000 കാസർകോട് സബ് ട്രഷറിയിൽ നിന്നും കൈക്കലാക്കിയെന്നാണ് കേസ്.
0 Comments