Ticker

6/recent/ticker-posts

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ സീലുകൾ ഉപയോഗിച്ച് വ്യാജ രേഖകളുണ്ടാക്കിയ ജൂനിയർ സൂപ്രണ്ടിനെതിരെ കേസ്

കാസർകോട്:എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ സീലുകൾ ഉപയോഗിച്ച് വ്യാജ രേഖകളുണ്ടാക്കിയ ജൂനിയർ സൂപ്രണ്ടിനെതിരെ പൊലീസ് കേസെടുത്തു. കാസർകോട് പി.ഡബ്ളിയു. ഡി ബിൽഡിംഗ് സെക്ഷൻ എക്സിക്യൂട്ടിവ് എഞ്ചിനീയർ കരിവെള്ളൂർ പാലക്കുന്നിലെ എം.സജിത്തിൻ്റെ പരാതിയിൽ കൊടക്കാട് വേങ്ങപ്പാറയിലെ അശോകൻ കൊടക്കാലിനെതിരെയാണ് കാസർകോട് പൊലീസ് കേസെടുത്തത്. 2020 മെയ് 7 മുതൽ 2021 ഫെബ്രുവരി 28 വരെയുള്ള കാലയളവിൽ കാസർകോട് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ജൂനിയർ സൂപ്രണ്ടായിരുന്ന പ്രതി കെട്ടിട വിഭാഗത്തിൽ കൈകാര്യം ചെയ്തു വരുന്ന വിവിധ കരാറുകളിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയാതെ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഡെസിക്നേഷൻ സീലും ഓഫീസ് സീലും ഉപയോഗിച്ച് ട്രഷറി, ബാങ്ക് എന്നിവിടങ്ങളിൽ നൽകുന്നതിനായി സർട്ടിഫിക്കറ്റുകൾ അനുവദിച്ചതായി വ്യാജ രേഖകൾ ഉണ്ടാക്കി ഒപ്പിട്ടു നൽകി സേവനത്തിലിരിക്കെ സർക്കാറിനെ ചതി ചെയ്തെന്നാണ് കേസ്.

Reactions

Post a Comment

0 Comments