കാഞ്ഞങ്ങാട് :പാറപ്പള്ളി മഖാമിൽ പൂട്ട് പൊളിച്ച് കവർച്ചാ ശ്രമം. മഖാം കെട്ടിടത്തിൻ്റെ അകത്ത് നിന്നും പണമോരേഖകളോ നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസും ഭാരവാഹികളും പരിശോധിച്ച് വരികയാണ്. ഇന്ന് പുലർച്ചെ 1.30 മണിയോടെയാണ് പൂട്ട് പൊളിച്ച് മോഷ്ടാവ് അകത്ത് കയറിയതെന്ന് വ്യക്തമായിട്ടുണ്ട്. പ്രധാന കവാടം ഒഴിവാക്കി പടിഞ്ഞാറ് ഭാഗം സ്ത്രീകൾക്ക് പ്രവേശനമുള്ള വാതിലിൻ്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നിരിക്കുന്നത്. ഓഫീസി
ൻ്റെ ഗ്ലാസ് തകർത്ത നിലയിലാണ്.
അമ്പലത്തറ പൊലീസ് കേസെടുത്തു. പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ച് വരുന്നു. സി. സി. ടി. വി ക്യാമറകൾ ഉൾപെടെ പരിശോധിച്ച് വരികയാണ്.
തൊട്ടടുത്ത സംസം സൂപ്പർ മാർക്കറ്റിലും കവർച്ചാ ശ്രമമുണ്ടായി. ശബ്ദം കേട്ട് ജീവനക്കാർ ബഹളം വെച്ചപോൾ മോഷ്ടാവ് ഓടി രക്ഷപെട്ടു. മോഷ്ടാവിൻ്റെ തെന്ന് സംശയിക്കുന്ന ഒരു ചെരിപ്പ് സമീപത്ത് കണ്ടെത്തിയിട്ടുണ്ട്.
0 Comments