Ticker

6/recent/ticker-posts

മകൻ അമ്മയെ തീ കൊളുത്തി കൊന്നു

കാസർകോട്: മകൻ ഉറങ്ങി കിടന്ന അമ്മയെ ചുട്ടു കൊന്നു. ഇന്ന് പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. പ്രതി അയൽവാസി സ്ത്രീയെ വിളിച്ചു വരുത്തിയും തീ കൊളുത്തി. ഇവരെ ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 മഞ്ചേശ്വരം വോർക്കാടിയിൽ ആണ് മകൻ അമ്മയെ തീ കൊളുത്തി കൊന്നത്.
ഹിൽഡ ഡിസൂസ 60 ആണ് മരിച്ചത്.
മകൻ മെൽവിൻ മൊണ്ടേര 38 സംഭവത്തിന് ശേഷം ഒളിവിൽ പോയി.
അയൽക്കാരിയായ ലോലിത എന്ന യുവതിയേയും മെൽവിൽ തീ കൊളുത്തിയെങ്കിലും പൊള്ളലുകളോടെ ഇവർ രക്ഷപ്പെടുകയായിരുന്നു. അമ്മക്ക് സുഖമില്ലെന്ന് പറഞ്ഞാണ് ലോലിതയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. അമ്മയും മകനും മാത്രമാണ് വീട്ടിൽ താമസം. ഒരു മകൻ കുവൈറ്റിലാണ്. പ്രതിക്കായി കർണാടകയിൽ തിരച്ചിൽ നടക്കുന്നു.
Reactions

Post a Comment

0 Comments