കാഞ്ഞങ്ങാട് : മാൾട്ടയിൽ കുറ്റിക്കോൽ ശങ്കരംപ്പാടി സ്വദേശി അപകടത്തിൽ
മരിച്ചതായി വീട്ടുകാർക്കു വിവരം ലഭിച്ചു. കെട്ടിടത്തിൻ്റെ മുകളിൽ നിന്നും വീണ് മരിച്ചതായാണ് വിവരം അജേഷ് 40 ആണ് മരിച്ചത്.4 വർഷത്തിലേറെയായി മാൾട്ടയിൽ കുടുംബത്തോടെ താമസിച്ചു ജോലി നോക്കുകയായിരുന്നു. കുറ്റിക്കോൽ ശങ്കരംപ്പാടിയിലെ രാമചന്ദ്രൻ നായരുടെയും(ആ ർഎ സ് പി ഉദുമ മണ്ഡലം സെക്രട്ടറി) ദാക്ഷായണിയുടെയും മകനാണ്. ഭാര്യ: കെ പ്രിയ (മാൾട്ട)
മകൾ : ദേവിക
സഹോദരങ്ങൾ: വിജേഷ് (മാൾട്ട), ജയേഷ് (മാൾട്ട).
0 Comments