Ticker

6/recent/ticker-posts

കോഴിക്കെട്ട് ചൂതാട്ടം മൂന്ന് പേർ പിടിയിൽ എട്ട് കോഴികളും ലക്ഷം രൂപയും കസ്റ്റഡിയിൽ

കാസർകോട്:കോഴിക്കെട്ട് ചൂതാട്ടത്തിനിടെ മൂന്ന് പേർ പൊലീസ് പിടിയിൽ. എട്ട് കോഴികളും ലക്ഷം രൂപയും കസ്റ്റഡിയിലെടുത്തു. ഉപ്പള സോങ്കൽ കോടങ്കയിൽ ചൂതാട്ടത്തിലേർപെട്ടവരാണ് പിടിയിലായത്. 98010 രൂപയും ചൂതാട്ടത്തിനുപയോഗിച്ച എട്ട് കോഴികളും മഞ്ചേശ്വരം പൊലീസാണ് കസ്റ്റഡിയിലെടുത്തത്. പുത്തൂർ അരിയെടുക്കായിലെ ഭവാനി ശങ്കർ 30,മുംബൈ സ്വദേശി ഗണേഷ് സുന്ദർ റായ്53, മജിവയലിലെ സന്തോഷ് കുമാർ 45 എന്നിവർക്കെതിരെ കേസെടുത്തു. ഇൻസ്പെക്ടർ കെ.ജി. രതീഷിൻ്റെ നേതൃത്വത്തിലാണ് പിടികൂടിയത്.
Reactions

Post a Comment

0 Comments