കാസർകോട്:വീട്ടിനുള്ളിൽ
അജ്ഞാത മൃതദേഹം കണ്ടെത്തി. വിവരമറിഞ്ഞ് കാസർകോട് പൊലീസ് സ്ഥലത്തെത്തി. അടുക്കത്ത് ബയൽ ചേരങ്കൈ വെസ്റ്റിൽ ഉള്ള വീട്ടിലാണ് 60 വയസ് പ്രായം തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹം കണ്ടെത്തിയത്.
നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ സെൻട്രൽ ഹാളിലാണ് ഇന്ന് ഉച്ചയോടെ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കേസെടുത്ത പൊലീസ് ആളെ തിരിച്ചറിയാൻ അന്വേഷണം നടത്തുന്നു.
0 Comments