കാസർകോട്ജില്ലയിൽ നടന്ന വ്യാപക പൊലീസ് റെയിഡിലാണ് വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർ കുടുങ്ങിയത്. കാഞ്ഞങ്ങാട്ട് ഓട്ടോയിൽ കടത്തിയ അയ്യായിരത്തിലേറെ നിരോധിത പാൻ മസാല പാക്കറ്റുകൾ പിടിച്ചു. രാത്രി മുഴുവൻ പുലർച്ചെയും പരിശോധന തുടർന്നു. ജില്ലയിലെ 15 പൊലീസ് സ്റ്റേഷൻ പരിധികളിലും പരിശോധന നടന്നു. പിടികിട്ടാപുള്ളികൾ, വാറൻ്റ് പ്രതികൾ, സംശസാഹചര്യത്തിൽ കാണപ്പെട്ടവരും സംഘർഷത്തിലേർപ്പെട്ടവരും പിടിയിലായത്. എം.ഡി.എം എ , കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ നിരവധി പേർ പിടിയിലായി. മദ്യവുമായും പാൻ മസാല കളുമായി നിരവധി പേർ പിടിയിലായി. പൊതു സ്ഥലത്ത് മദ്യപിച്ചവരും മദ്യ ലഹരിയിൽ വാഹനം ഓടിച്ചവരും കസ്റ്റഡിയിലായി. ചൂതാട്ടത്തിലേർപ്പെട്ടവരും പിടിയിലായി. കാസർകോട് ചെട്ടും കുഴിയിലെ മുഹമ്മദ് നാസിമിനെ 31 ഓട്ടോയിൽ കൊണ്ട് വന്ന 57 77 പാക്കറ്റ് പാൻ മസാലകളുമായി ഹോസ്ദുർഗ് പൊലീസ് പിടികൂടി. മാവുങ്കാലിൽ നിന്നുമാണ് ഇന്ന് രാവിലെ പിടികൂടിയത്.
പള്ളിക്കര ഹാർബർ റോഡിന് സമീപം പുള്ളി മുറി ചൂതാട്ടത്തിലേർപ്പെട്ട ആറംഗ സംഘത്തെ ബേക്കൽ പൊലീസ് പിടികൂടി. 2020 രൂപ പിടിച്ചു. ചിത്താരിയിലെ പി.കെ. അബ്ദുള്ള 62, കല്ലിങ്കാലിലെ മുഹമ്മദ് കുഞ്ഞി 64, പൂച്ചക്കാടിലെ പി. അബ്ദുൾ റഹ്മാൻ 60, പൂച്ചക്കാടിലെ എം.ഗഫൂർ 47 , ചിത്താരിയിലെ ഷെയ്ഖ് അഹമ്മദ് 62, മുക്കൂടിലെ പി. മുഹമ്മദ് കുഞ്ഞി 48 എന്നിവരാണ് പിടിയിലായത്.
0 Comments