കാസർകോട്:
പൊലീസിനെതിരെ വീഡിയോ ചിത്രീകരിക്കുകയും വീഡിയോയിൽ മോഹൻലാൽ ഡയലോഗ് പറയുകയും ചെയ്ത ഒമ്പത്പേർക്കെതിരെ കേസ്. കുമ്പള പൊലീസാണ് കേസ് റജിസ്ട്രർ ചെയ്തത്. ഒരു സംഘം ചെറുപ്പക്കാർ കുമ്പള ടൗണിൽ വെച്ച് ബഹളമുണ്ടാക്കുന്നതാണ് വീഡിയോ. പിന്നീട് ഇവരെ കുമ്പള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് വരുന്നതായും രണ്ട് പ്രാവശ്യം പൊലീസ് സ്റ്റേഷനിലേക്ക് കയറിയാൽ തീർന്നു ആ പേടി എന്ന് തുടങ്ങുന്ന ഒരു മോഹൻലാൽ ഡയലോഗ് വീഡിയോയിൽ പറയുന്നു. പൊലീസ് സംവിധാനത്തെയും നിയമവ്യവസ്ഥയെ പുഛമാണെന്ന് ധ്വനിപ്പിക്കുന്നതാണ് വീഡിയോയെന്ന് കണ്ടാണ് പൊലീസ് സ്വമേധയ കേസെടുത്തത്. വീഡിയോ ക്ലിപ്പ് ഷൂട്ട്ചെയ്ത ബദരിയ നഗറിലെ സിദ്ദീഖ്, റൗഫ് , നിയാസ്, ഷുഹൈബ്, മുസമ്മിൽ, ഫായിസ് , മൊയ്തീൻ കുഞ്ഞി,
മഹ്ഷൂഖ്, ജുനൈദ് എന്നിവർക്കെതിരെയാണ് കേസ്.
0 Comments