കാഞ്ഞങ്ങാട് : വീട്ടിൽ നിന്നും ഇറങ്ങി പോയ ഭർതൃ മതിയായ യുവതിയെ കാണാതായതായി പരാതി. ഭർത്താവ് നൽകിയ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെരിയാട്ടടുക്കം സ്വദേശിനിയായ 35 കാരിയെ കാൺമാനില്ലെന്നാണ് പരാതി. ഇന്ന് രാവിലെ 8ന് വീട്ടിൽ നിന്നും പോയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.
0 Comments