കാഞ്ഞങ്ങാട് :സ്കൂളിൽ മീറ്റിംഗിന് പോയ യുവതിയെയും മകനെയും കാണാതായതായി പരാതി. ഭാര്യയെയും കുട്ടിയെയും കാണാതായിയെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കരിവേടകം ബണ്ടം കൈയിലെ 29 കാരിയെയും അഞ്ച് വയസുള്ള മകനെയുമാണ് കാണാതായത്. കരിവേടകത്ത് സ്കൂളിൽ മീറ്റിംഗിന് പോകുന്നുവെന്ന് പറഞ്ഞ് ഇന്നലെ രാവിലെ വീട്ടിൽ പോയതായിരുന്നു. ബേഡകം പൊലീസാണ് കേസെടുത്തത്.
0 Comments