Ticker

6/recent/ticker-posts

കോളേജിൽ ഷർട്ടിൻ്റെ ബട്ടൻസ് ഇടാത്തതിന് വിദ്യാർത്ഥിക്ക് മർദ്ദനം ആറ് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് :കോളേജിൽ ഷർട്ടിൻ്റെ ബട്ടൻസ് ഇടാത്തതിന് വിദ്യാർത്ഥിക്ക് മർദ്ദനമേറ്റു. സംഭവവുമായി ബന്ധപെട്ട് ആറ് വിദ്യാർത്ഥികൾക്കെതിരെ പൊലീസ്  കേസെടുത്തു. തെക്കിൽ മാഹിനാബാദ് എം.ഐ.സി കോളേജ് വിദ്യാർത്ഥി മധൂർ ആറംതോടിലെ അബ്ദുൾ മിസ്ഹാബുദ്ദീനാണ് 19 മർദ്ദനമേറ്റത്. ഇതേ കോളേജിലെ വിദ്യാർത്ഥികളായ സവാദ് 20, സമ്മാസ് 20, ജംഷി 20, ഷാസി 20 മറ്റ് കണ്ടാലറിയുന്ന രണ്ട് പേർക്കെതിരെയാണ് മേൽപ്പറമ്പ പൊലീസ് കേസെടുത്തത്. ഇന്നലെവൈകീട്ടാണ് സംഭവം. തടഞ്ഞു നിർത്തി ചീത്ത വിളിച്ചു കൊല്ലുമെന്ന് ഭീഷണിപെടുത്തി അടിച്ചും ചവിട്ടിയും പരിക്കേൽപ്പിച്ചെന്നാണ് പരാതി. ഷർട്ടിൻ്റെ മുകളിലെ ബട്ടൻസ് അഴിഞ്ഞത് ഇടാൻ പറഞ്ഞത് അനുസരിക്കാത്തതിനാണ് മർദ്ദനമെന്ന് പരാതിയിൽ പറയുന്നു.
Reactions

Post a Comment

0 Comments