Ticker

6/recent/ticker-posts

കുടൽ മാല ചുറ്റിപ്പിണഞ്ഞു ഗുരുതരാവസ്ഥയിലായ ഒമ്പത് വയസുകാരൻ ചികിൽസ സഹായം തേടുന്നു, ലക്ഷം രൂപ നൽകി ബല്ലാ സ്കൂൾ

കാഞ്ഞങ്ങാട്: കുടൽ മാല ചുറ്റിപ്പിണഞ്ഞു ഗുരുതരാവസ്ഥയിലായ ഒമ്പത് വയസുകാരൻ ചികിൽസ സഹായം തേടുന്നു. കാരാട്ടുവയൽ കൊഴക്കുണ്ട് മുത്തപ്പൻ തറക്ക് സമീപത്തെ മമതയുടെ മകൻ അക്ഷത് മോൻ ആണ് ഫാദർ മുള്ളേർസ് ആശുപത്രിയിൽ അതീവ ഗുരുതര നിലയിലുള്ളത്. കുടൽമാല ചുറ്റിപ്പിണഞ്ഞുപോയതാണ് ഗുരുതരാവസ്ഥയിലാകാൻ കാരണം. രണ്ടു ശസ്ത്രക്രിയ കഴിഞ്ഞു. ഇനിയും വേണം ഒന്നിലേറെ ശസത്രക്രിയ. 15 ലക്ഷത്തോളം രൂപ ചികിത്സാച്ചെലവ് വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. മമതയുടെ ഭർത്താവ് ഹരീഷ് കോവിഡ് ബാധിച്ചു മരിച്ചിരുന്നു. അതിനു ശേഷം വളരെ ബുദ്ധിമുട്ടിയാണ് രണ്ടുമക്കളുമൊത്ത് അവർ ജീവിക്കുന്നത്. കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി.സുജാത, സ്ഥിരം സമിതിയധ്യക്ഷ കെ.ലത, കൗൺസിലർമാരായ എൻ.അശോക് കുമാർ, ടി.വി.സുജിത്കുമാർ, മുൻ കൗൺസിലർമാരായ ഗോകുൽദാസ് കാമത്ത്, എം.കുഞ്ഞികൃഷ്ണൻ എന്നിവർ രക്ഷാധികാരികളായും വാർഡ് കൗൺസിലർ എം.ബൽരാജ് ചെയർമാനും നിട്ടടുക്കത്തെ പി.പദ്മനാഭ കൺവീനറുമായുള്ള ചികിത്സാ സഹായ കമ്മിറ്റി രൂപവത്കരിച്ചു. ബൽരാജിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ രക്ഷാധികാരികൾക്ക് പുറമെ മുൻ കൗൺസിലർ എച്ച്.സുകന്യ, ചികിത്സാ സഹായ സമിതി കൺവീനർ പദ്മനാഭ, ഖജാൻജി എസ്. പ്രദീപ്കുമാർ, വൈസ് ചെയർമാൻ ഇ.വി.ജയകൃഷ്ണൻ, ജോയിന്റ് കൺവീനർ എസ്.എൻ.ഗിരീഷ്, എസ്.ഗോപാലകൃഷ്ണൻ, പി.മനോജ്, എസ്. പവിത്രൻ, പി.വിശ്വനാഥ്,രേഷ്മ, എച്ച്.സുകന്യ എന്നിവർ സംസാരിച്ചു.

അക്ഷത് മോൻ ചികിത്സാ സഹായം:ബല്ല സ്‌കൂൾ 1.08 ലക്ഷം രൂപ നൽകി

കാഞ്ഞങ്ങാട്: കുടൽമാല പിണഞ്ഞ് ഗുരുതരാവസ്ഥയിൽ മംഗ്‌ളൂരു ആസ്പത്രിയിൽ കഴിയുന്ന കാരാട്ടുവയൽ കൊഴക്കുണ്ട് മുത്തപ്പൻ തറയ്ക്കടുത്തെ അക്ഷത് മോന്റെ ചികിത്സയ്ക്കായി ബല്ല ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ 1.08 രൂപ നൽകി.ഈ സ്‌കൂളിലെ നാലാം തരം വിദ്യാർഥിയാണ് അക്ഷത്. പ്രിൻസിപ്പൽ സി.വി.അരവിന്ദാക്ഷൻ, പ്രഥമധ്യാപിക എം.എസ്.ശുഭലക്ഷ്മി എന്നിവരിൽ നിന്നു കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷയും ചികിത്സാ സഹായ സമിതി രക്ഷാധികാരിയുമായ കെ.വി.സുജാത ഏറ്റുവാങ്ങി. പിടിഎ പ്രസിഡന്റ് എൻ.ഗോപി അധ്യക്ഷനായി. സ്ഥിരം സമിതിയധ്യക്ഷ കെ.ലത, ചികിത്സാ സഹായ കമ്മിറ്റി ചെയർമാൻ എം.ബൽരാജ്, വൈസ് ചെയർമാൻ ഇ.വി.ജയകൃഷ്ണൻ, കൺവീനർ പി.പദ്മനാഭ, ഖജാൻജി എസ്.പ്രദീപ്കുമാർ, എസ്.ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. 15 ലക്ഷത്തോളം രൂപ വേണം ചികിത്സയ്ക്ക്. സഹായ ഫണ്ടിലേക്ക്  കഴിയുന്ന തുക നൽകണമെന്ന് ചികിത്സാ സഹായ സമിതി അഭ്യർഥിച്ചു. ഗൂഗിൾ പേ നമ്പർ:9605427421(പ്രമീള).കർണാടക ബാങ്കിന്റെ കാഞ്ഞങ്ങാട് ശാഖയിൽ തുടങ്ങിയ അക്കൗണ്ടിന്റെ നമ്പർ: 9992505076574901.




Reactions

Post a Comment

0 Comments