Ticker

6/recent/ticker-posts

യുവാവ് ക്ഷേത്ര കുളത്തിൽ മുങ്ങി മരിച്ചു

ചെറുവത്തൂർ: ക്ഷേത്ര കുളത്തിൽ യുവാവ് മുങ്ങിമരിച്ചു.
കരിവെള്ളൂർ ഓണക്കുന്ന് ശിവക്ഷേത്ര കുളത്തിലാണ് യുവാവ് മുങ്ങിമരിച്ചത്. ബാംഗ്ലൂരിലെ വിദ്യാർത്ഥിയായിരുന്നഇടുക്കി 
ചെറുതോണി മണിപ്പാറയിലെ 
ചേനാറ്റിൻഹൗസിൽ റെജിയുടെ മകൻ അഖിൽ അഗസ്റ്റിൻ 21ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5.30നാണ് അപകടം. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
 ബാംഗ്ലൂരിലെ സെൻ്റ് അലോഷ്യസ് ഹോസ്റ്റലിൽ ഒപ്പം താമസിക്കുന്ന വിദ്യാർത്ഥികളും
സുഹൃത്തുക്കളുമായ ചെറുകുന്ന് കീഴറ സ്വദേശി പി .പി . അഭയ് ,കരിവെള്ളൂർ മണക്കാട്ടെ ആദിത്ത് സന്തോഷ്,പയ്യന്നൂർ കണ്ടങ്കാളിയിലെ അഭിമന്യു, തളിപ്പറമ്പ് തൃച്ഛംബരത്തെ ജോഷ്വാ ജാക് ലോൺ എന്നിവർക്കൊപ്പം
ആദിത്ത് സന്തോഷിൻ്റെ
കരിവെള്ളൂർ മണക്കാട്ടെ  വീട്ടിലെത്തിയതായിരുന്നു. കൂട്ടുകാർക്കൊപ്പം  കുളിക്കുന്നതിനിടെയാണ് അപകടം.
Reactions

Post a Comment

0 Comments