Ticker

6/recent/ticker-posts

മാധവൻ മണിയറയെ സി.പി.എം ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി കെ.ബാലകൃഷ്ണൻ പുതിയ ചെറുവത്തൂർ ഏരിയ സെക്രട്ടറി

കാഞ്ഞങ്ങാട് :മാധവൻ മണിയറയെ സി.പി.എം ചെറുവത്തൂർ
ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി. കെ.ബാലകൃഷ്ണൻ പുതിയ ചെറുവത്തൂർ ഏരിയ സെക്രട്ടറിയായി നിയമിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി ഇത് സംബന്ധിച്ച് ഇന്ന് പുറപെടുവിച്ച പത്ര കുറിപ്പിൽ പറയുന്നത് ഇങ്ങനെ:
സി.പി.ഐ. (എം) ചെറുവത്തൂർ ഏരിയാ സെക്രട്ടറിയായി  കെ. ബാലകൃഷ്ണനെ തെരഞ്ഞെടുത്തു. നിലവിൽ സെക്രട്ടറിയായിരുന്ന മാധവൻ മണിയറയുടെ പേരിൽ ഉയർന്ന് വന്ന ആരോപണങ്ങളെക്കുറിച്ച് പാർടി ജില്ലാ കമ്മിറ്റി അന്വേഷണം നടത്തി. സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട് എന്തെങ്കിലും അഴിമതിയോ അനധികൃത സ്വത്ത് സമ്പാദനമോ ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തി. എന്നാൽ പാർടി അംഗങ്ങൾ സ്ഥലം വാങ്ങുന്നതിന് മുമ്പ് ബന്ധപ്പെട്ട പാർടി ഘടകത്തെ അറിയിച്ച് അനുമതി വാങ്ങണമെന്ന പാർടി മാനദണ്ഡം പാലിക്കാത്തതിനെ തുടർന്ന് അനാവശ്യ വിവാദങ്ങൾക്ക് ഇടയാക്കി ആയതിനാൽ മാധവൻ മണിയറയെ ഏരിയാ സെക്രട്ടറിയുടെ ചുമതലയിൽ നിന്നും ഒഴിവാക്കാൻ ജില്ലാ കമ്മിറ്റി തീരുമാനിക്കുകയും തീരുമാനം ഏരിയാ കമ്മിറ്റി അംഗീകരിക്കുകയും ചെയ്തു. യോഗത്തിൽ രജീഷ് വെള്ളാട്ട് അധ്യക്ഷത വഹിച്ചു. സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി. ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം  കെ.പി. സതീഷ് ചന്ദ്രൻ, ജില്ലാ സെക്രട്ടറി  എം. രാജഗോപാലൻ, ജില്ലാ സെക്രട്ടറിയേറ്റംഗം  പി. ജനാർദ്ധനൻ, മാധവൻ മണിയറ എന്നിവർ സംസാരിച്ചു.
Reactions

Post a Comment

0 Comments