Ticker

6/recent/ticker-posts

ലിവിംഗ് ടുഗദർ ആയ യുവതിയുടെ മൊബൈൽ ഫോൺ പിടിച്ചു വാങ്ങി ഇടപെട്ട പൊലീസുകാരൻ്റെ കോളറിൽ കയറി പിടിച്ച യുവാവിനെതിരെ കേസ്

കാഞ്ഞങ്ങാട് : ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ പൊലീസുകാരൻ്റെ യൂണിഫോമിൻ്റെ കോളറിൽ കയറി പിടിച്ചെന്ന പരാതിയിൽ യുവാവിൻ്റെ പേരിൽ കേസെടുത്തു. സീനിയർ സിവിൽ പൊലീസ് ഓഫീസർ രഘു ലാലിൻ്റെ യൂണിഫോമിൽ കയറി പിടിച്ച സൗത്ത് ചിത്താരി കൂളിക്കാട് ഹൗസിൽ സി.കെ. സഹീറിനെ 22തിരെയാണ് കേസ്. ഇന്നലെ വൈകീട്ട് 4.30നാണ് സംഭവം. ഇൻസ്പെക്ടർ പി. അജിത്ത് കുമാറിൻ്റെ പരാതിയിലാണ് കേസ്. വിദ്യാനഗറിലെ ഷർമ്മിന മുഹമ്മദ് 29 നൽകിയ പരാതിയിലാണ് യുവാവിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. ഷർമ്മിനക്കൊപ്പം ലിവിന്ദ് ടുഗദർ ആയി ജീവിച്ചു വരുന്ന ഷഹീർ ഇട്ടമ്മലിൽ വച്ച് മൊബൈൽ ഫോൺ പിടിച്ചു വാങ്ങിയെന്ന പരാതിയിലായിരുന്നു വിളിച്ചു വരുത്തിയത്. ഫോൺ കൊടുക്കാൻ ഇൻസ്പെക്ടർ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. ഫോണിനായി പരിശോധിക്കവെ കോളറിന് പിടിച്ചെന്നാണ് പരാതി. ഡ്യൂട്ടി തടസപെടുത്തിയതിന് ഉൾപെടെയാണ് കേസ്.

Reactions

Post a Comment

0 Comments