Ticker

6/recent/ticker-posts

വിമാനാപകടത്തിൽ മരിച്ച രഞ്ജിതയെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസിൽദാർ കാഞ്ഞങ്ങാട്ട് അറസ്റ്റിൽ

കാഞ്ഞങ്ങാട് :അഹമ്മദാബാദ് ആകാശദുരന്തത്തിൽ മരിച്ച രഞ്ജിതയെ ജാതിയമായി അപമാനിച്ച് ഡെപ്യൂട്ടി തഹസിൽദാർ അറസ്ററിൽ.
വെള്ളരിക്കുണ്ട് ഡെപ്യൂട്ടി താഹസിൽദാർ പവിത്രനാണ് കാഞ്ഞങ്ങാട്ട് ഇന്ന് ഉച്ചക്ക് അറസ്ററിലായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് ഡി.വൈ. എസ്.പി ബാബു പെരിങ്ങത്തി
ൻ്റെ നേതൃത്വത്തിൽ അറസ്ററ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കും.
 ഫേസ്ബുക്ക് വഴിയാണ് മരിച്ച രഞ്ജിതയെ പ്രതി അപമാനിച്ചത്.
അസഭ്യം നിറഞ്ഞ രീതിയിലായിരുന്നു തഹസിൽദാരുടെ  പരാമർശം 
വിമാനാപകടത്തിൽ മരിച്ച രജിതയുടെ  അനുശോചന പോസ്റ്റിന് താഴെയാണ് ഡെപ്യൂട്ടി തഹസിൽദാർ അശ്ലീല കമന്റിട്ടത്. 
പോസ്റ്റ് വിവാദമായതോടെ മാപ്പപേക്ഷിച്ചു തഹസിൽദാർ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു.
അതിനിടെഡെപ്യൂട്ടി തഹസിൽദാർ പവിത്രനെ  സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
Reactions

Post a Comment

0 Comments