കാഞ്ഞങ്ങാട് : കല്ലൂരാവി,മുറിയനാവി ഉൾപെടെ പ്രദേശങ്ങളിൽ പരിഭ്രാന്തി പരത്തി പന്നിയിറങ്ങി.ഇന്ന് രാവിലെ 10 മണിയോടെയാണ് പറമ്പുകളിലൂടെ ഓടിയത്.നാട്ടുകാർ പരസ്പരം വിവരം കൈമാറിയതിനാൽ എല്ലാവരും സുരക്ഷിതരായി വീട്ടിനുള്ളിൽ കഴിഞ്ഞു. അതിനിടെ യുവാക്കളുടെ നേതൃത്വത്തിൽ പന്നിയെ ഓടിക്കാനായി ശ്രമം നടത്തുന്നുണ്ട്. വാഹനം ഇടിക്കാറായപന്നി രക്ഷപെട്ട് കല്ലൂരാവിനോർത്തിലെ പൂട്ടിയ ഗേറ്റ് ഇടിച്ച് തുറന്നു. പിന്നീട് നിരവധി വീടുകളുടെ മുറ്റത്തും അടുക്കള സിറ്റ്ഔട്ടിലൂടെ ഓടി. ഇതിൻ്റെ ദൃശ്യം വീടുകളിലെ സി.സി.ടി.വി ക്യാമറകളിൽ പതിഞ്ഞതോടെ ആളുകൾ കൂടുതൽ പരിഭ്രാന്തിയിലായി. ലക്ഷ്യമില്ലാതെ ഓടിയ കൂറ്റൻ കാട്ട് പന്നി വലിയ വെള്ളക്കെട്ടിലേക്ക് ചാടി. ഏറെ നീന്തിയ ശേഷം മറ്റൊരു വശത്ത് കൂടി ഓടി. തീരദേശത്ത് ഓടി നടക്കുന്ന പന്നി വലിയ പരിഭ്രാന്തിക്കിടയാക്കിയിട്ടുണ്ട്. വീടുകളിൽ ഉൾപെടെ വെള്ളം കയറി ദുരിതത്തിലുള്ള നാട്ടിലാണ് പന്നിയുമിറങ്ങിയത്. തീരദേശത്ത് ഇതാദ്യമായാണ് കാട്ടുപന്നിയിറങ്ങുന്നതെന്ന് നാട്ടുകാർ ഉത്തര മലബാറിനോട് പറഞ്ഞു.
0 Comments