Ticker

6/recent/ticker-posts

പാണത്തൂരിൽ സ്കൂൾ കുട്ടികൾ സഞ്ചരിച്ച ജീപ്പും കാറും കൂട്ടിയിടിച്ചു എട്ട് വിദ്യാർത്ഥികൾക്കും കാർ ഡ്രൈവർക്കും പരിക്ക്

കാഞ്ഞങ്ങാട് :പാണത്തൂരിൽ സ്കൂൾ കുട്ടികൾ സഞ്ചരിച്ച ജീപ്പും കാറും കൂട്ടിയിടിച്ചു .എട്ട് വിദ്യാർത്ഥികൾക്കും കാർ ഡ്രൈവർക്കും പരിക്കേറ്റു. ഇന്ന് വൈകീട്ട് 4 മണിയോടെ മൈലാട്ടിയിലാണ് അപകടം. 15 വയസിന് താഴെ പ്രായമുള്ള കുട്ടികളാണ്.
 ഗവ. വെൽഫെയർ ഹൈസ്കൂളിലെ കുട്ടികൾക്കാണ് പരിക്കേറ്റത്. സ്കൂൾ വിട്ട് കുട്ടികളുമായി വീട്ടിലേക്ക് പോവുകയായിരുന്നു ജീപ്പ്. എതിരെ വന്ന കാറുമായാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ പൂടംകല്ലിലെ പനത്തടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
Reactions

Post a Comment

0 Comments