Ticker

6/recent/ticker-posts

രണ്ടിടത്ത് ചൂതാട്ട സംഘം പിടിയിൽ 10 പേരെ കസ്റ്റഡിലെടുത്തു

കാഞ്ഞങ്ങാട് : പൊലീസ് നടത്തിയ പരിശോധനയിൽ
രണ്ടിടത്ത് ചൂതാട്ട സംഘം പിടിയിലായി. 10 പേരെ കസ്റ്റഡിലെടുത്ത് കേസ് റജിസ്ട്രർ ചെയ്തു. അട്ടേങ്ങാനം നായിക്കയത്ത് കെട്ടിട ചായ്പിൽ പുള്ളി മുറി ചൂതാട്ടത്തിലേർപ്പെട്ട ഏഴ് പേരെ അമ്പലത്തറ പൊലീസ് പിടികൂടി. 12690 രൂപ പിടികൂടി. അട്ടേങ്ങാനം, പോർക്കളം സ്വദേശികളാണ് പിടിയിലായത്. പളളിക്കര റെയിൽവെ ഓവർ ബ്രിഡ്ജിന് സമീപം പുള്ളി മുറി ചൂതാട്ടത്തിലേർപ്പെട്ട മൂന്നംഗ സംഘത്തെ പിടികൂടി. പള്ളിക്കര, ബേക്കൽ സ്വദേശികളാണ് പിടിയിലായത്. 3000 രൂപ കണ്ടെടുത്തു.
Reactions

Post a Comment

0 Comments