കാഞ്ഞങ്ങാട് :മഡിയനിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം കടപുഴകി വീണു. യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് വൈകീട്ട് 4.30 മണിയോടെയാണ് അപകടം. മഡിയൻ ടൗണിന് സമീപം കൂലോം റോഡിലാണ് വലിയ മരം കടപുഴകി വാഹനത്തിന് മുകളിൽ വീണത്. നാല് പേരാണ് കാറിലുണ്ടായിരുന്നത്. ഇവരിൽ
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സും
വൈറ്റ് ഗാർഡും നാട്ടുകാരും മരം മുറിച്ച് മാറ്റുന്നു. വെള്ളിക്കോത്ത് സ്വദേശിയും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്.
0 Comments