സഹായം തേടുകയാണ്
വെസ്റ്റ് എളേരി പഞ്ചായത്തിൽ മൂന്നാംവാർഡിൽ മാങ്ങോട് താമസിക്കുന്ന പ്രീതി രാമചന്ദ്രൻ 40.
ഒരു വർഷമായി ചികിത്സയിലാണ്. പ്രീതി രാമചന്ദ്രനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ ഭർത്താവ് രാമചന്ദ്രൻ വൃക്ക നൽകാൻ തയ്യാറാണ്. ഹാർട്ട് പേഷ്യൻ്റായ മകൻ്റെ ചികിത്സയ്ക്കായി കടക്കെണിയിലായപ്പോഴാണ് ഇരുട്ടടിയായി ഭാര്യയും
രോഗത്തിലായത് .കൂലിപ്പണിയെടുത്ത് ജീവിക്കുന്ന രാമചന്ദ്രന് ചികിത്സാ ചെലവ് താങ്ങാനാവുന്നതിലും അപ്പുറമാണ്. ഈ സാഹചര്യത്തിൽ പ്രീതി രാമചന്ദ്രൻ്റെ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയമാക്കി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ പഞ്ചായത്ത് പ്രസിഡൻ്റ് ഗിരിജാമോഹനൻ രക്ഷാധികാരിയായും, കെ.രമേശൻ ചെയർമാനായും, സി.വി. ശശിധരൻ കൺവീനറായും ബിനോയ്. കെ. ജോൺ ട്രഷററായും ചികിത്സാ സഹായ കമ്മറ്റി രൂപികരിച്ചിട്ടുണ്ട്. സുമനസ്സുകൾ കൈകോർത്താൽ കുടുംബത്തെ സഹായിയ്ക്കാൻ സാധിക്കും.
0 Comments