കാഞ്ഞങ്ങാട് : കോടോം ബേളൂർ പഞ്ചായത്തിലെ 19 ആം വാർഡിൽ ഡോക്ടർമാരെ കൊണ്ട് സമ്പന്നം. 14 ഡോക്ടർമാരാണ് ഈ ഒരറ്റ വാർഡിൽ താമസിക്കുന്നത്. ഇരിയ , മുട്ടിച്ച രൽ, ഗുരുപുരം, പാറപ്പള്ളി, അമ്പലത്തറ, മൂന്നാം മൈൽ ഉൾപെടുന്ന കൊച്ചു ഗ്രാമങ്ങളിലായാണ് വാർഡിലെ ഡോക്ടർമാർ താമസിക്കുന്നത്. എം. ബി. ബി എസ്, ആയുർവേദം, ഹോമിയോ എന്തിനെ റെ മൃഗഡോക്ടർ വരെ വാർഡിൽ താമസക്കാരായുണ്ട്. ഏഴ് ഡോക്ടർമാർ വനിത ക ളാണ്. വാർഡിൽ തന്നെ ജനിച്ച് വളർന്ന വരും വിവാഹിതരായി എത്തിയ വരുമുണ്ട്. പെട്ടന്നുള്ള അസുഖമുണ്ടായാൽ ഏത് പാതിരാത്രിയിലും നാട്ടുകാർക്ക് ഇവരുടെ വാതിലിൽ മുട്ടാമെന്ന സൗകര്യമുണ്ട്. സർക്കാർ ഡോക്ടർമാരും പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികളിൽ പ്രാക്ടീസ് ചെയ്യുന്നവരുമാണ് ഡോക്ടർമാർ. ജൂലായ് ഒന്നിന് ഡോക്ടേഴ്സ് ദിനത്തിൽ വാർഡിലെ ഡോക്ടർമാരുടെ സംഗമമൊരുക്കി കോടോം ബേളൂർ ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡിൽ ഡോക്ടർമാരെ ആദരിച്ചു. എട്ട് ഡോക്ടർമാർ സംഗമത്തിൽ പങ്കെടുത്തു. മറ്റുള്ളവർ അസൗകര്യം മൂലം എത്തിയില്ല. സംഗമം ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ യാണ് ഉദ്ഘാടനം ചെയ്തത്. നാട്ടിലെ കാരുണ്യ പ്രവർത്തിയിലടക്കം ഡോക്ടർമാരുടെ പൂർണ സഹകരണ മുണ്ടാകാറുണ്ടെന്ന് വാർഡിൻ്റെ മെമ്പറും പഞ്ചായത്ത് വൈ. പ്രസിഡൻ്റുമായ പി.ദാമോദരൻ പറഞ്ഞു. പരിപാടിയിൽ അദ്ദേഹം അധ്യക്ഷനായി. ഡോക്ടർമാരെ പൊന്നാട അണിയിച്ച് ആദരിക്കുകയും സ്നേഹ വിരുന്ന് നൽകുകയും ചെയ്തു. ജില്ലാ ആയൂർവ്വേദ ആശുപത്രി സീനിയർ സൂപ്രൻ്റ് ഡോ: കെ. വിശ്വനാഥൻ, ഡോ: ആഷിക് അമ്പലത്തറ, ഡോ:പി. അനുപമ പാറപ്പള്ളി, ഡോ:പി. അഞ്ജലി പാറപ്പള്ളി, ഡോ: സൂര്യ സുരേന്ദ്രൻ മലയാക്കോൾ, പി. അപ്പക്കുഞ്ഞി അമ്പലത്തറ, സലീം മുട്ടിച്ചരൽ, പി.എം. രാമചന്ദ്രൻ, എം. അനിൽകുമാർ ചുണ്ണംകുളം, കെ.വി. കേളു സംസാരിച്ചു. വാർഡ് കൺവീനർ പി. ജയകുമാർ സ്വാഗതവും ടി.പി.വന്ദന നന്ദി പറഞ്ഞു.
0 Comments