കാഞ്ഞങ്ങാട് : പോക്സോ കേസിൽ പ്രതിയെ അറസ്ററ് ചെയ്തു. പ്രതിയെ ഇന്ന് രാത്രി ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. 15 കാരൻ്റെ പരാതിയിൽ പനത്തടി സ്വദേശി ബിനു 41 ആണ് റിമാൻ്റിലായത്. പ്രതിയെ രാജപുരം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 15 കാരന് മുന്നിൽ നഗ്നത പ്രദർശിപ്പിച്ചെന്നാണ് കേസ്. 14 കാരിയുടെ പരാതിയിൽ കൂട്ടുകാരിയുടെ പിതാവിനെതിരെ ഹോസ്ദുർഗ് പൊലീസ് പോക്സോ കേസെടുത്തു. 4 വർഷം മുൻപ് ശരീരത്തിൽ സ്പർശിച്ചെന്നാണ് പരാതി. സ്കൂളിൽ നടന്നകൗൺസിലിംഗിൽ പറഞ്ഞതിനെ തുടർന്നാണ് കേസ്. ഈ കേസിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ഇതിന് ശേഷമെ അറസ്റ്റ് ഉൾപെടെ മറ്റ് നടപടികളിലേക്ക് കടക്കു.
0 Comments