ഹാഷിം ബംബ്രാണി, റമീസ് ആറങ്ങാടി, ആസിഫ് മാണിക്കോത്ത് എന്നിവർക്കാണ് പരിക്കേറ്റത്.
യൂത്ത് ലീഗ് പ്രവർത്തകർ ഡി.എം ഒ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുമ്പോഴാണ് പൊലീസ് ലാത്തി വീശിയത്. തുടർന്ന് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ചെമ്മട്ടം വയൽ ജില്ലാശുപത്രി കോംപ്ലക്സിലുള്ള ഡി.എം.ഒ ഓഫിസിലേക്ക് ഇന്ന് ഉച്ചക്കാണ് മാർച്ച് നടത്തിയത്. ആശുപത്രിക്ക് മുന്നിൽ പൊലീസ് മാർച്ച് തടഞ്ഞപ്പോഴാണ് തള്ളിക്കയറാൻ ശ്രമമുണ്ടായത്. തുടർന്ന് പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർ പൊലീസ് വലയം ഭേദിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മതിൽ ചാടിക്കടക്കാൻ ശ്രമിച്ചത് പൊലീസ് തടയുകയും ലാത്തി വീശുകയുമായിരുന്നു. ആരോഗ്യ മേഖലയിലെ സർക്കാർ അനാസ്ഥക്കെതിരെ യായിരുന്നു മാർച്ച് നടത്തിയത്.
0 Comments