കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിനെ ഈ മാസം 14ന് തെരഞ്ഞെടുക്കും. കെ. മണികണ്ഠനെ കല്യോട്ട് ഇരട്ട കൊല കേസിൽ കോടതി അഞ്ചുവർഷത്തേക്ക് ശിക്ഷിച്ചതിനെ തുടർന്ന് പ്രസിഡന്റ് സ്ഥാനം രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. രാവിലെ 11 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ആണ് തെരഞ്ഞെടുപ്പ്. സിപിഎമ്മിന് 3 സ്ഥിരം സമിതി അധ്യക്ഷന്മാരുണ്ട്. സി. പി എം ഉദുമ ഏരിയാ കമ്മിറ്റി അംഗവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി സമിതി അധ്യക്ഷനുമായ എം. കെ. വിജയന്റെ പേരിനാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മുൻതൂക്കം. കളനാട്, ഉദുമ ഭാഗത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. കെ സീത,എം. അബ്ദുറഹിമാൻ എന്നിവരാണ് മറ്റു രണ്ടു സ്ഥിരം സമിതി അധ്യക്ഷന്മാർ. അബ്ദുൾ റഹ്മാൻ മടിക്കൈയെയും സീത പുല്ലൂർ - പെരിയയെയും പ്രതിനിധീകരിക്കുന്ന വരാണ്. കേസിൽ ശിക്ഷിക്കപ്പെട്ടയാൾ പ്രസിഡണ്ടായി തുടരുന്നതിനെതിരെ ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. എം. കെ. ബാബുരാജ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. അംഗത്വം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ്ഹരജി നൽകിയത്. വാദങ്ങൾ പൂർത്തിയായിരുന്നു. തീരുമാനം വരാനിരിക്കയാണ് കെ. മണികണ്ഠൻ പഞ്ചായത്ത് അംഗത്വവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും രാജിവെച്ചത്.
0 Comments