എം.ഡി.എം.എയും കഞ്ചാവും പിടിച്ചു പ്രതി വീട്ടിൽ നിന്നും ഓടി രക്ഷപ്പെട്ടു. ബേക്കൽ ഹദ്ദാദ് നഗറിലെ കെ.എം. അഹമ്മദ് കബീറിനെ 30 തിരെ ബേക്കൽ പൊലീസ് കേസെടുത്തു. 3 .45 ഗ്രാം കഞ്ചാവും 0.33 ഗ്രാം എം.ഡി.എം എയും വീട്ടിൽ നിന്നും കണ്ടെടുത്തു. ഇന്നലെ രാത്രി 11.45 മണിക്കായിരുന്നു വീട്ടിൽ റെയിഡ്. പൊലീസ് വാതിലിൽ മുട്ടി. പിതാവ് വാതിൽ തുറന്ന ഉടൻ കബീർ മയക്ക് മരുന്ന് സൂക്ഷിച്ച പൊതി മുറിയിലേക്ക് എറിഞ്ഞ് പുറേത്തേക്ക് ഓടി രക്ഷപെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
0 Comments