Ticker

6/recent/ticker-posts

അരക്കിലോ കഞ്ചാവുമായി കാഞ്ഞങ്ങാട്ട് രണ്ട് യുവാക്കൾ അറസ്റ്റിൽ

കാഞ്ഞങ്ങാട് : അര കിലോ കഞ്ചാവുമായിരണ്ട് പേരെ ഹോസ്ദുർഗ് പൊലിസ് അറ സ്റ്റ് ചെയ്തു. മാവുങ്കാൽകല്യാൺ റോഡിലെ പി. ശ്രീശാന്ത് 23,  കല്യാൺ റോഡിലെ എം.അശ്വിൻ 21 എന്നിവരെയാണ് പിടികൂടിയത്. കല്യാൺ റോഡ് തീയ്യന ക്കൊത്തി റോഡിൽ നിന്നും രാത്രിയാണ് പിടികൂടിയത്. രണ്ട് പ്രതികളും പ്ലാസ്റ്റിക് സഞ്ചിയിൽ കൊണ്ട് പോകുന്നതിനിടെയാണ് പൊലീസിൻ്റെ പിടിയിലായത്. 523 .96 ഗ്രാം വരുന്ന 50ഓളം പാക്കറ്റുകളാക്കിയായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. എസ്. ഐ ടി . അഖിൽ ജൂനിയർ എസ്.ഐ പി.വി. വരുൺ, സീനിയർ സിവിൽ ഓഫീസർ എം. നിഷാദ്, ഡ്രൈവർ ഷബ്ജു എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Reactions

Post a Comment

0 Comments