മൂന്നിടത്ത് ചൂതാട്ട സംഘം പിടിയിലായി. 15 പേരെ കസ്റ്റഡിയിലെടുത്ത് കേസെടുത്തു. മൂന്നിടത്ത് നിന്നും പണം കണ്ടെടുത്തു. ബേളൂർ കല്ലാം തോലിൽ പുള്ളി മുറി ചൂതാട്ടത്തിലേർപ്പെട്ട നാല് പേരെ അമ്പലത്തറ പൊലീസ് പിടികൂടി കേസെടുത്തു. പൊതു സ്ഥലത്തായിരുന്നു ചൂതാട്ടം. 2100 രൂപ പിടികൂടി. കള്ളാറിൽ രണ്ടിടത്തായി നടന്ന് വന്ന ചൂതാട്ടക്കാരെ രാജപുരം പൊലീസ് പിടികൂടി. നീലിമല റോഡിൽ മൂന്ന് നിലകെട്ടിടത്തിന് സമീപം പൊതു സ്ഥലത്ത് പുള്ളി മുറിയിലേർപ്പെട്ട 4 പേരെ പിടികൂടി. 5410രൂപ പിടികൂടി. ഇതേ സ്ഥലത്ത് ചൂതാട്ടത്തിലേർപ്പെട്ട മറ്റൊരു ഏഴംഗ സംഘത്തെയും രാജപുരം പൊലീസ് പിടികൂടി. 11300 രൂപ കണ്ടെടുത്തു.
0 Comments