Ticker

6/recent/ticker-posts

പട്ടാപകൽ വീടിൻ്റെ ജനാല പൊളിച്ച് സ്വർണാഭരണം കവർച്ച ചെയ്തു

കാസർകോട്:പട്ടാപകൽ വീടിൻ്റെ ജനാല പൊളിച്ച് സ്വർണാഭരണം കവർച്ച ചെയ്തു. രാവിലെ 9.30 മണിക്കും 2 മണിക്കും ഇടയിലാണ് കവർച്ച നടന്നത്. കുഞ്ചത്തൂർ കണ്വതീർത്തയിലെ സോനൽ നിഷാദിൻ്റെ വീട്ടിലാണ് ഇന്നലെ കവർച്ച നടന്നത്. 20. 38 ഗ്രാം വരുന്ന സ്വർണ നക്ലസ് ആണ് കവർന്നത്. വാടക വീടിൻ്റെ ജനാല തകർത്ത് അകത്ത് കടന്ന കവർച്ചാ സംഘം കിടപ്പ് മുറിയിൽ നിന്നും ആഭരണം കവരുകയായിരുന്നു. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments