Ticker

6/recent/ticker-posts

മകളുടെ മകളായ 16 കാരിയെ പീഡിപ്പിച്ച 71 കാരനും ഭാര്യയുടെ അനുജത്തിയെ പീഡിപ്പിച്ച യുവാവും അറസ്റ്റിൽ

കാഞ്ഞങ്ങാട് :മകളുടെ മകളായ 16 കാരിയെ പീഡിപ്പിച്ച 71 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുടെ അനുജത്തിയെ പീഡിപ്പിച്ച യുവാവും അറസ്റ്റിലായി. സ്കൂളിൽ നടന്ന കൗൺസിലിംഗിലിടയിലാണ് രണ്ട് കുട്ടികളും പീഡനംവെളിപ്പെടുത്തിയത്. വെള്ളരിക്കുണ്ട് പൊലീസാണ് രണ്ട് പോക്സോ കേസുകളും റജിസ്ട്രർ ചെയ്തത്. വയോധികനെ കസ്റ്റഡിയിലെടുത്ത വെള്ളരിക്കുണ്ട് പൊലീസ് സംഭവം നടന്നത് നീലേശ്വരം പരിധിയിലായതിനാൽ വയോധികനെ നീലേശ്വരം പൊലീസിന് കൈമാറി.പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ പരാതിയിലാണ് ജേഷ്ഠ ത്തിയുടെ ഭർത്താവിനെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തത്. അറസ്റ്റ് ചെയ്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി. മറ്റൊരിടത്ത് പഠിക്കുന്ന കുട്ടി അവധിക്ക് വീട്ടിൽ വന്നപ്പോൾ പ്രതി പീഡിപ്പിച്ചെന്നാണ് പരാതി.
Reactions

Post a Comment

0 Comments