പോയ യുവാവിനെതിരെ കേസ്. യുവാവിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. ചന്തേര സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയെയാണ് വെള്ളച്ചാട്ടം കാണിക്കാൻ കൊണ്ട് പോയത്. മാതാവ് നൽകിയ പരാതിയിൽ ആണ് ചന്തേര പൊലീസ് കേസെടുത്തത്. പയ്യന്നൂർ ഭാഗത്തെ ബന്ധു വീട്ടിൽ പോയ പെൺകുട്ടിയെ ഇവിടെ നിന്നും മാതമംഗലം പറവൂരിലെ വെള്ളച്ചാട്ട സ്ഥലത്തേക്ക് കൂട്ടി കൊണ്ട് പോയെന്നാണ് പരാതി. പ്രായപൂർത്തിയാകാത്ത കുട്ടിയെ രക്ഷിതാക്കളുടെ അറിവില്ലാതെ കൂട്ടി കൊണ്ട് പോയതിനാണ് കേസ്. സംഭവം നടന്നത് പയ്യന്നൂരിൽ നിന്നുമായതിനാൽ തുടർ അന്വേഷണങ്ങൾക്കായി കേസ് പയ്യന്നൂർ പൊലീസിന് കൈമാറി.
0 Comments