Ticker

6/recent/ticker-posts

സ്കൂളിൽ വിദ്യാർത്ഥികൾക്ക് നൽകിയ ടാഗിൽ വിവാദം രക്ഷിതാക്കൾ രംഗത്ത്

കാഞ്ഞങ്ങാട്: ഹൊസ്ദുർഗിലെ ഒരു ഹയർ സെക്കണ്ടറി സ്കൂളിൽ നൽകിയ ടാഗ് വിവാദമാകുന്നു.ഒരു പ്രത്യേക മത വിഭാഗവുമായി ബന്ധപ്പെട്ട ചിത്രം അടങ്ങിയ ടാഗ് നൽകിയതിനെതിരെ രക്ഷിതാക്കൾ  പ്രതിഷധമുയർത്തി. ഇന്നലെയാണ്  എൽ.കെ.ജി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള ക്ലാസുകളിൽ  ടാഗ് വിതരണം ചെയ്തത്.  ടാഗ് കണ്ട ഉടനെ    രക്ഷിതാക്കൾ സ്കൂൾ അധികൃതരെ പ്രതിഷേധം അറിയിച്ചു.കഴിഞ്ഞവർഷം വരെ സ്കൂളിന്റെ ഫോട്ടോ ചേർത്തായിരുന്നു ടാഗ് തയ്യാറാക്കിയിരുന്നത്.ഇത്തവണയാണ് മതം സൂചിപ്പിക്കുന്ന വിധം ചിത്രം പതിച്ച ടാഗ് ഇറക്കിയത്.ടാഗിനെതിരെ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധവുമായി രംഗത്തെത്തി.കാഞ്ഞങ്ങാട് മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി റമീസ് ആറങ്ങാടി സ്കൂൾ അധികൃതരെ വിളിച്ച്  പ്രതിഷേധം അറിയിച്ചു.സംഭവം പരിശോധിക്കാമെന്ന് അറിയിച്ചതായി റമീസ് പറഞ്ഞു.
Reactions

Post a Comment

0 Comments