കഴിച്ച 24 വയസുകാരൻ മരിച്ചു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്ന് രാവിലെയാണ് മരണം. ബല്ല അത്തിക്കോത്ത് എ.സി നഗറിലെ ബാബുവിൻ്റെ മകൻ രാജേഷ് ആണ് മരിച്ചത്. കഴിഞ്ഞ 3 ന് രാവിലെ വീട്ടിൽ എലി വിഷം കഴിച്ച് അവശനിലയിൽ കാണുകയായിരുന്നു. ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. പിതാവ് നേരത്തെ ഉപേക്ഷിച്ച് പോയിരുന്നു. മാതാവ് അടുത്തിടെ അസുഖ ബാധിതയായി മരിച്ചു. ആരുമില്ലാത്തതിനാൽ ഞാൻ എൻ്റെ ലോകത്തേക്ക് പോകുന്നുവെന്ന് നോട്ട്ബുക്കിൽ എഴുതി വച്ചതായി മുറിയിൽ നിന്നും കുറിപ്പ് കണ്ടെത്തി.
0 Comments