കാഞ്ഞങ്ങാട് : പാണത്തൂർ കല്ലപ്പള്ളിയിൽ പുലിയിറങ്ങി. വളർത്തു പട്ടിയെ കൊന്നു. കല്ലപ്പള്ളി പെരുമുണ്ടയിലെ പി.ബി. പത്മയ്യയുടെ പട്ടിയെയാണ് പുലി പിടിച്ചത്. രാവിലെ പട്ടിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തിയപ്പോൾ സമീപത്തെ റബർ തോട്ടത്തിൽ ജഡം കാണുകയായിരുന്നു. പാതി ഭക്ഷിച്ച നിലയിലായിരുന്നു ജഡം . മാസങ്ങളായി കല്ലപ്പള്ളിയിലും പരിസരങ്ങളിലും പുലി സാന്നിധ്യമുണ്ട്. മുൻപും വളർത്തുമൃഗങ്ങളെ പുലി കൊന്നിട്ടുണ്ട്. സമീപം വനമേഖലയാണ്. കാട്ടിൽ നിന്നും രാത്രി ഇറങ്ങി വരുന്നതിനാൽ മറ്റ് നടപടികൾ സ്വീകരിക്കാനാവുന്നില്ല. ഒന്നിൽ കൂടുതൽ പുലികൾ ഉണ്ടാകുമെന്നാണ് കരുതുന്നത്. നിരവധി തവണ പുലിയെ ആളുകൾ നേരിൽ കണ്ടിട്ടുണ്ട്. ആർ. ആർ. ടി ടീം ഉൾപ്പെടെ വനം വകുപ്പുദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ കാടുകളിലുൾപെടെ തിരച്ചിൽ നടത്തി.
തുടർച്ചയായി പുലി ഭീഷണി നില നിൽക്കുന്ന കമ്മാടി, പെരുമുണ്ട, വീർദ്ധണ്ട് എന്നീ സ്ഥലങ്ങളിൽ, കാസർകോട് ആർ.ആർ.ടി ടീമും പനത്തടി സെക്ഷൻ സ്റ്റാഫും സംയുക്തമായി പരിശോധന നടത്തി.
0 Comments