Ticker

6/recent/ticker-posts

ഇടവഴിയിൽ 19 കാരിയുടെ മാറിടത്തിൽ കയറിപ്പിടിച്ച പ്രതിക്കെതിരെ കേസ്

കാസർകോട്: റെയിൽവെ സ്റ്റേഷന് അടുത്തുള്ള ഇടവഴിയിൽ കോളേജ് വിദ്യാർത്ഥിനിയായ
 19 വയസുകാരിയുടെ മാറിടത്തിൽ കയറിപ്പിടിച്ച പ്രതിക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാവിലെ കോളേജിലേക്ക് പോകുന്നതിനിടെയാണ് അക്രമി വിദ്യാർത്ഥിനിയെ ഉപദ്രവിച്ചത്. അപ്രതീക്ഷിതമായുള്ള ആക്രമണത്തിൽ യുവതിക്ക് ദേഹോപദ്രവം ഏൽക്കുകയും ചെയ്തു. അക്രമിയെ തിരിച്ചറിഞ്ഞിരുന്നില്ല. സമാന കേസിൽ പ്രതി പിടിയിലായതോടെയാണ് ഇതേ പ്രതിയാണ് തന്നെയും ഉപദ്രവിച്ചതെന്ന് വിദ്യാർത്ഥിനി തിരിച്ചറിയുന്നത്. തുടർന്ന് പരാതി നൽകുകയായിരുന്നു. കുമ്പള പൊലീസാണ് കേസെടുത്തത്. കർണാടക സകലേഷ് പുരയിലെ 
സുഹൈബ് ആണ് പ്രതി. പ്രതി ആദ്യത്തെ
കേസിൽ റിമാൻഡിലാണെന്ന് പൊലീസ് പറഞ്ഞു. ഇന്ന് റജിസ്ട്രർ ചെയ്ത കേസിൽ പ്രതി ജയിലിൽ പൊലീസ് ചോദ്യം ചെയ്യും.
Reactions

Post a Comment

0 Comments