Ticker

6/recent/ticker-posts

കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ : ഹോസ്ദുർഗ് ഇൻസ്പെക്ടർ പി. അജിത്ത് കുമാർ പ്രസിഡൻ്റ് പി. രവീന്ദ്രൻ സെക്രട്ടറി

കാഞ്ഞങ്ങാട് :കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ കാസർകോട് ജില്ലാ ഭാരവഹികളെ തിരഞ്ഞെടുത്തു.
ഹോസ്ദുർഗ് ഇൻസ്പെക്ടർ പി. അജിത്ത് കുമാർ പ്രസിഡൻ്റ് പി. രവീന്ദ്രൻ സെക്രട്ടറിയുമാണ്.
ഇന്ന്  കാസർകോട് പൊലീസ് ഹെഡ് കോർട്ടേഴ്സ്
 കോൺഫ്രൻസ് ഹാളിൽ  നടന്ന ജില്ലാ കമ്മിറ്റി മെമ്പർമാരുടെ യോഗത്തിലാണ് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ 2025-27 വർഷത്തേക്കുള്ള ജില്ലാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തത്. കാസർകോട് വനിത പൊലീസ് സ്റ്റേഷൻ എസ്.ഐ കെ. അജിത വൈസ് പ്രസിഡൻ്റ്. ജോ. സെക്രട്ടറിയായി സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ കെ.കെ. രതീശനെതിരഞ്ഞെടുത്തു. ഡി.സി. ആർ. ബി എ . എസ് . ഐ വി . ടി . സുഭാഷ് ചന്ദ്രനാണ് ട്രഷറർ. നിർവാഹക സമിതി അംഗങ്ങളായി ബേക്കൽ ഇൻസ്പെക്ടർ എം.വി. ശ്രീദാസ്, സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ എം. സതാശിവൻ, കാസർകോട് കൺട്രോൾ റൂം എസ്.ഐ ടി . ഗിരീഷ് ബാബു, ചന്തേര എസ്.ഐ എൻ . കെ . സതീഷ് കുമാർ, കാസർകോട് വനിത സെൽ എ.എസ്.ഐ സക്കീനത്തവി, സ്റ്റേറ്റ്സ് പെഷ്യൽ ബ്രാഞ്ച് കാഞ്ഞങ്ങാട് എം.സന്തോഷ് കുമാർ എന്നിവരെ തിരഞ്ഞെടുത്തു.
Reactions

Post a Comment

0 Comments