Ticker

6/recent/ticker-posts

അജാനൂർ കടപ്പുറം കടലാക്രമണം: നടപടി സ്വീകരിക്കാൻ 25 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

 കാഞ്ഞങ്ങാട് : അജാനൂർ കടപ്പുറം കടലാക്രമണം  രൂക്ഷമായ സാഹചര്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കാൻ 25 ലക്ഷം രൂപ സർക്കാർ അനുവദിച്ചു. അജാനൂർ കടപ്പുറത്ത് കടലേറ്റം രുക്ഷമായി തുടരുകയാണ്. കലാക്രമണത്തിൻ്റെ ഭാഗമായി ഫിഷ്ലാൻ്റ് സെൻ്റർ റോഡ് പൂർണ്ണമായും തകർന്നിരുന്നു. പഞ്ചായത്ത് നിർമ്മിച്ച റോഡ് സംരക്ഷണ ഭിത്തിയും പൂർണ്ണമായും കടലെടുത്തു. 500 മീറ്ററിലധികം കടൽ ഭിത്തി പൂർണ്ണമായും തകർന്നിരുന്നു. ചിത്താരി പുഴ ഗതിമാറി ഒഴുകുന്നതിനാൽ ഫിഷ്ലാൻ്റ് സെൻ്ററും അപകടാവസ്ഥയിലാണ്. 
            കടൽ ക്ഷോഭം ആരംദിച്ച ഘട്ടത്തിൽ തന്നെ അജാനൂർ പഞ്ചായത്ത് ഭരണ സമിതിയും റവന്യു അധികൃതരും ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചിരുന്നു. പിന്നീട് കാഞ്ഞങ്ങാട് എം എൽ എ ഇ . ചന്ദ്രശേഖരൻ സ്ഥലം സന്ദർശിക്കുകയും വിഷയം സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തിരുന്നു. അതിൻ്റെ ഭാഗമായി ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ് തയ്യാറാക്കിയ 25 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് സർക്കാർ ഭരണാനുമതി  നൽകി. ഇതിൻ്റെ ഭാഗമായി അടിയന്തിര പ്രധാന്യത്തോടെ പ്രവർത്തി ആരംഭിക്കാൻ ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ് നടപടി ആരംഭിച്ചു.
Reactions

Post a Comment

0 Comments