Ticker

6/recent/ticker-posts

തൈക്കടപ്പുറം അഴിത്തലയിൽ തോണി മറിഞ്ഞു നാല് പേർക്ക് പരിക്ക്

കാഞ്ഞങ്ങാട് :തൈക്കടപ്പുറം അഴിത്തലയിൽ മൽസ്യബന്ധന തോണിമറിഞ്ഞു നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉൾപെടെ 14 പേരെയും രക്ഷപെടുത്തി. ഇന്ന് രാവിലെയാണ് അപകടം. തൈക്കടപ്പുറത്തെ അമീത്തിൻ്റെ ഫൈബർതോണിയാണ് അപകടത്തിൽ പെട്ടത്. അഴിമുഖത്ത് മണ്ണ് അടിഞ്ഞ് കൂടിയതും അപകടത്തിന് കാരണമാകുന്നതായി പറയുന്നു. ചെമ്മീൻ വലക്കാരായ
14 പേരാണ് തോണിയിലുണ്ടായിരുന്നത്. ഇവർ എല്ലാവരും ഒപ്പമുണ്ടായിരുന്ന തോണിയിൽ രക്ഷപെട്ടു. പരിക്കേറ്റവരെ നീലേശ്വരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഒഴുകി പോയി കൊണ്ടിരിക്കുന്ന തോണിയെ കരക്കെത്തിക്കാൻ കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
Reactions

Post a Comment

0 Comments