കാഞ്ഞങ്ങാട് :വൻ മയക്ക് മരുന്നുവേട്ട രണ്ട് പേർ അറസ്റ്റിലായി. 256. 02 ഗ്രാം എം.ഡി.എം.എയും കാറും പൊലീസ് പിടികൂടി. പെരിയപുളിക്കാലിൽ നിന്നും ഇന്നലെ രാത്രി 11 മണിയോടെയാണ് പത്ത് ലക്ഷത്തോളം രൂപ വില വരുന്ന എം.ഡി.എം എയും കടത്താൻ ഉപയോഗിച്ച കാറും പിടികൂടിയത്. മുള്ളേരിയ പൊവ്വലിലെ മുഹമ്മദ് ഡാനിഷ് 30, ചെങ്കള ആലംപാടിയിലെ അബ്ദുൾ ഖാദർ 40 എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ ബംഗ്ളുരുവിൽ നിന്നുമാണ് എം.ഡി.എം എ എത്തിച്ചതെന്നാണ് സൂചന. അടുത്തിടെ ജില്ലയിൽ നടന്ന വലിയ മയക്ക്മമരുന്നുവേട്ടയാണിത്. ബേക്കൽ ഡി.വൈ.എസ്.പിയുടെ സ്ക്വാഡ് അംഗങ്ങളായ സീനിയർ സിവിൽ ഓഫീസർ സുഭാഷ്, കെ.കെ. സജീഷ്, സുഭാഷ് ചന്ദ്രൻ, എം. സന്ദീപ് എന്നിവർ ചേർന്ന് കാറും പ്രതികളെയും തടഞ്ഞുവെച്ച് ബേക്കൽ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. എസ്. ഐ എം. സവ്യസാചിയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. ഇന്ന് ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും.
0 Comments