Ticker

6/recent/ticker-posts

എക്സൈസ് ഉദ്യോഗസ്ഥരെ പട്ടികളെ അഴിച്ചു വിട്ട് കടിപ്പിച്ച പ്രതി സ്കൂട്ടറിൽ മദ്യം കടത്തവെ അറസ്റ്റിൽ

കാഞ്ഞങ്ങാട് :എക്സൈസ് ഉദ്യോഗസ്ഥരെ വീട്ടിലെ പട്ടികളെ അഴിച്ചു വിട്ട് 
കടിപ്പിച്ച കേസിൽ കോടതി ശിക്ഷിച്ച പ്രതി സ്കൂട്ടറിൽ
 മദ്യം കടത്തവെ എക്സൈസിൻ്റെ പിടിയിൽ. കളനാട്
കൈനോത്തെ ഡി. ഉദയനാണ് അറസ്ററിലായത്.
എക്സൈസ് എൻഫോഴ്‌സ്മെൻ്റ് ആൻ്റ് ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് 
 ഇൻസ്പെക്ടർ  പ്രമോദ് കുമാറും സംഘവും മേൽ പറമ്പ് നടക്കാനിൽ നിന്നുമാണ് പിടികൂടിയത്. 180 മില്ലിയുടെ
28 കുപ്പി മദ്യവും
സ്കൂട്ടിയിയും കസ്ററഡിയിലെടുത്തു.   എക്സൈസ് ഇൻ്റലിജൻസ് ഇൻസ്പെക്ടർമാരായ കെ.എം. പ്രദീപ്, ഇ.കെ. ബിജോയ് എന്നിവരുടെ നേതൃത്വത്തിൽ
പ്രതിയുടെ വീട്ടിൽ റെയ്ഡിന് ചെന്നപ്പോഴാണ് പട്ടിയെ അഴിച്ച് വിട്ട് കടിപ്പിച്ചത്. ആക്രമിക്കുകയും ചെയ്തിരുന്നു. ഈ കേസിൽ പ്രതിയെ
കാസർകോട് കോടതി മൂന്ന് വർഷവും ഒരു മാസവും 35800 രൂപ പിഴയടക്കാനും ശിക്ഷിച്ചിരുന്നു. മദ്യവുമായി പിടിയിലായ കേസിൽ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. പ്രതിയെ പിടികൂടിയ സംഘത്തിൽ
 അസി. എക്സൈസ് ഇൻസ്പെക്ടർ  സി.കെ.വി. സുരേഷ് സി.ഇ.ഒ ഷിജിത്, വി.വി. അതുൽ, രാജേഷ് എന്നിവരുമുണ്ടായിരുന്നു.
Reactions

Post a Comment

0 Comments