കാഞ്ഞങ്ങാട് : നേജസ്വിനിപുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ട് കുട്ടികളെ
രക്ഷപ്പെടുത്തി. യുവാവും രണ്ട് കുട്ടികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പതിക്കാലിലെ
ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആദർശ് 14, എട്ടാം ക്ലാസ് വിദ്യാർത്ഥി അശ്വിൻ 13എന്നിവരാണ് ഒഴുക്കിൽ പെട്ടത്. ഇന്നലെ സന്ധ്യക്കാണ് അപകടം.
ചെറുവത്തൂർ കിഴക്കേമുറി അച്ചാംതുരുത്തി പാലത്തിന് സമീപം തേജസ്വിനി പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ടുകുട്ടികൾ ഒഴുക്കിൽ പെടുകയായിരുന്നു. മുങ്ങി പോകുന്നതിനിടെ കിഴക്കേമുറിയിലെ വിഷ്ണുവും മററ് കുട്ടികളായ ആദർശ്, ദേവനന്ദിനും ചേർന്നാണ് ഇരുവരെയും രക്ഷിച്ചത്.
0 Comments