കാഞ്ഞങ്ങാട് : സീനിയർ വിദ്യാർത്ഥികൾ റാഗിംഗ് ചെയ്തതിനെ കുറിച്ച് പ്രിൻസിപ്പളിനോട് പരാതിപ്പെട്ട വിദ്യാർത്ഥിയെ ബിയർ കുപ്പി ഉൾപെടെ ഉപയോഗിച്ച് ആക്രമിച്ചതായി പരാതി. ബല്ലബത്തേരിക്കലിലെ ഷൈജുവിൻ്റെ മകൻ സൗരവിനെ 16 യാണ് ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 5 പേർക്കെതിരെ പോസ്ദുർഗ് പൊലീസ് കേസെടുത്തു. ആവിക്കരയിൽ മുടി മുറിക്കാൻ പോയ വിദ്യാർത്ഥിയെയും സഹപാഠിയെയും ബാർബർ ഷോപ്പിന് മുന്നിൽ വെച്ച് ബിയർ കുപ്പി കൊണ്ടും ഇരുമ്പ് വടി കൊണ്ടും അടിച്ച് പരിക്കേൽപ്പിച്ചെന്നാണ് പരാതി. ഹയർ സെക്കൻ്ററി സ്കൂളിലെ ജൂനിയർ വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്ത കാര്യം പ്രിൻസിപ്പാളി നോട് വാക്കാൽ പറഞ്ഞതിന് അക്രമിച്ചെന്ന പരാതിയിലാണ് കേസ്.
0 Comments